Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
ഖത്തർ അമീറായി ചുമതലയേറ്റിട്ട് നാളെ പത്തു വർഷം പൂർത്തിയാകുന്നു,ഷെയ്ഖ് തമീമിന് ആശംസകളുമായി കുവൈത്ത്

June 24, 2023

June 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ അമീറായി ചുമതലയേറ്റിട്ട് നാളെ പത്തു വർഷം പൂർത്തിയാവും.2013 ജൂൺ 25 നാണ് പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയിൽ നിന്നും ഷെയ്ഖ് തമീം രാജ്യത്തിന്റെ അമീറായി ചുമതലയേറ്റത്.

ഭരണസാരഥ്യത്തിന്റെ പത്താം വാർഷികം പ്രമാണിച്ച് അയൽ രാജ്യമായ കുവൈത്ത് ഖത്തർ അമീറിന് അഭിനന്ദനം അറിയിച്ചു.കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ (MoD) ഷെയ്ഖ് അഹമ്മദ് ഫഹദ് അൽ-അഹമ്മദ് അൽ-സബാഹ് ഖത്തർ ഉപപ്രധാനമന്ത്രിക്കും പ്രതിരോധ കാര്യ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ-അത്തിയയ്ക്കും അഭിനന്ദന കേബിൾ അയച്ചു.ഖത്തറിന് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും ഖത്തർ അമീറിനും ജനങ്ങൾക്കും സന്തോഷകരമായ നാളുകൾ  നേരുന്നതായും ഷെയ്ഖ് അഹമ്മദ് അൽ ഫഹദ് കേബിൾ സന്ദേശത്തിൽ ആശംസിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq

 


Latest Related News