Breaking News
പൊന്നാനി സ്വദേശിനിയായ ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു | കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം,ബസ് സർവീസുകൾ നിർത്തിവച്ചു | ഖത്തറിൽ പരിചയസമ്പന്നരായ പുരുഷ ഓഡിറ്റർമാർക്ക് ജോലി ഒഴിവ് | ഖിയ ചാമ്പ്യൻസ് ലീഗ്,സിറ്റി എക്‌സ്‌ചേഞ്ചും ഗ്രാൻഡ് മാളും സെമി ഫൈനലിൽ | ആക്രമണം തുടരുകയും ചർച്ചകൾക്കായി മധ്യസ്ഥരെ അയക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി വെടിനിർത്തൽ ചർച്ചകൾ സങ്കീർണമാക്കുന്നതായി ഖത്തർ പ്രധാനമന്ത്രി | സാങ്കേതിക വൈദഗ്ദ്യമുള്ളവരാണോ,ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ | SPL ടൂർണമെൻ്റിൽ പങ്കെടുക്കുന്ന സംസ്കൃതി പുരുഷ, വനിതാ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ദോഹയിൽ പുറത്തിറക്കി | തുമാമയിലെ മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം,പുതിയ ലിങ്ക് ബസ് ഇന്ന് മുതൽ | ഖത്തറിൽ വാഹനങ്ങളുടെയും വിലയേറിയ സ്വർണ്ണാഭരണങ്ങളുടെയും ലേലം,അറിയിപ്പുമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ | കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു |
തണുപ്പകറ്റാൻ തീയിട്ടു, സൗദിയിൽ പുക ശ്വസിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

January 23, 2022

January 23, 2022

അബഹ : സൗദിയിലെ ഖമീസ് മുഷയ്തിൽ താമസിക്കുന്ന മുറിയിൽ  പുക ശ്വസിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സ്വദേശി സുഭാഷ് (41) ആണ് മരിച്ചത്. ദേവൻ - രോഹിണി ദമ്പതികളുടെ മകനാണ്. അതൂത് ഡാമിനടുത്തുള്ള സ്വദേശി പൗരന്റെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന സുഭാഷ്, രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിലെത്തിയത്.

ശൈത്യകാലത്ത് റൂമിൽ തീ കത്തിച്ച് തണുപ്പകറ്റാറുണ്ടായിരുന്ന സുഭാഷ്, പതിവ് പോലെ പെയിന്റ് പാട്ടയിൽ തീ കത്തിച്ച ശേഷം ഉറങ്ങിപ്പോവുകയായിരുന്നു. ഉയർന്നുവന്ന പുകയിൽ അടങ്ങിയിരുന്ന വിഷസാന്നിധ്യമാണ് മരണകാരണം. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം, ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുമിത്രാദികൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. 

ഭാര്യ : റാണി 

മക്കൾ : സൂര്യപ്രിയ, സൂര്യനാരായണൻ


Latest Related News