Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അബുദാബി സ്ഫോടനം : കൊല്ലപ്പെട്ട ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികളെന്ന് സ്ഥിരീകരണം

January 21, 2022

January 21, 2022

അബുദാബി : ജനുവരി 17 ന് ഹൂത്തികൾ അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ഇന്ത്യക്കാരും പഞ്ചാബിൽ നിന്നുള്ളവരാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കുമെന്നും എംബസി അറിയിച്ചു. ജനുവരി 17 ന് നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്കും ഒരു പാകിസ്ഥാൻ സ്വദേശിക്കുമാണ് ജീവൻ നഷ്ടപെട്ടത്. 

പഞ്ചാബിലെ അമൃത്സറിലേക്കാണ് മൃതദേഹങ്ങൾ എത്തിക്കുകയെന്നും, യുഎഇ സർക്കാരും അഡ്നോക് ഗ്രൂപ്പും പൂർണ പിന്തുണ നൽകിയതായും അംബാസിഡർ സഞ്ജയ്‌ സുധീർ അറിയിച്ചു. അഡ്‌നോക്കിൽ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് മരിച്ച പഞ്ചാബ് സ്വദേശികൾ. പരിക്കേറ്റ ആറ് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും എംബസി അധികൃതർ അറിയിച്ചു.


Latest Related News