June 18, 2024
June 18, 2024
മദീന : ഹജ്ജ് ഡ്യുട്ടിക്കിടെ തന്നെ വളർത്തി ഡോക്ടറാക്കിയ പിതാവിന്റെ വാർത്തയെത്തിയിട്ടും വേദനകൾ ഉള്ളിലൊതുക്കി ഹാജിമാരെ പരിചരിച്ച വനിതാ ഡോക്ടർക്ക് സൗദി ആരോഗ്യമന്ത്രിയുടെ ആദരം. പിതാവിന്റെ വിയോഗ വാര്‍ത്ത തേടിയെത്തിയിട്ടും ഹജ് ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ ഔദ്യോഗിക കൃത്യനിര്‍വഹണം തുടർന്ന് മാതൃകയായ ഡോ. ലയാന്‍ അല്‍അനസി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജിലിനെയാണ് മന്ത്രി ആദരിച്ചത്.
അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കണമെന്നതും രാഷ്ട്രത്തെ സേവിക്കണമെന്നതുമായിരുന്നു ഉപ്പാന്റെ എക്കാലത്തെയും ആഗ്രഹമെന്ന് ഡോ. ലയാന്‍ അല്‍അനസി പറഞ്ഞു. ഉപ്പാന്റെ മരണ വിവരം കേട്ടതോടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഉച്ചത്തില്‍ കരയാതിരിക്കാന്‍ താന്‍ പാടുപെടുകയായിരുന്നു. എങ്കിലും ഡ്യൂട്ടിക്കിടയിലും കണ്ണീര്‍ അടക്കാനായില്ല. പിതാവിന്റെ മരണ വിവരം അറിഞ്ഞ് തന്നോട് ഒരു ദിവസം ലീവെടുക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ ദൈവീക പ്രീതിയും മരണപ്പെട്ട ഉപ്പാക്കും വേണ്ടി ഹജ് ഡ്യൂട്ടി തുടരാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ നേരിട്ടെത്തി പിതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. തന്റെ ത്യാഗം കണക്കിലെടുത്ത് താന്‍ ജോലി ചെയ്യുന്ന ക്ലിനിക്കിന് തന്റെ പിതാവ് മശ്ഊഫ് ബിന്‍ ഹദാല്‍ അല്‍അനസിയുടെ പേര് നല്‍കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. ഇതിന് ആരോഗ്യ മന്ത്രിയോട് നന്ദി പ്രകടിപ്പിക്കുന്നതായും ഡോ. ലയാന്‍ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F