Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
അബുദാബിയിൽ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു : ഹൂത്തി ആക്രമണമെന്ന് സംശയം

January 17, 2022

January 17, 2022

അബുദാബി : അബുദാബി മുസഫയിൽ സ്ഫോടനത്തെ തുടർന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് ഇന്ത്യക്കാർക്കും ഒരു പാകിസ്ഥാൻ പൗരനുമാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് മൂന്ന് ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 

ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, ഇവരുടെ നില ഗുരുതരമല്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇതിന് പിന്നാലെ, അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിർമ്മാണമേഖലയിലും സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നിൽ ഹൂത്തികളാണെന്നും, പ്രാഥമിക അന്വേഷണത്തിൽ ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയതായും അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.


Latest Related News