ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശ്രിംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ദീപാവലി ഫെസ്റ്റിവൽ ആരംഭിച്ചു.ഖത്തറിലെ വിവിധ ബ്രാഞ്ചുകളിൽ വൈവിധ്യ മാർന്ന മധുര പലഹാരങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒക്റ്റോബർ 24 മുതൽ ഗ്രാൻഡ്മാളിന്റെ എല്ലാ ഔട്ലെറ്റുകളിൽ പ്രൊമോഷൻ ലഭ്യമാണ്.
ഗ്രാൻഡ് മാൾ ബേക്കറി വിഭാഗങ്ങളിൽ നിന്ന് ലഡു,ബർഫി,ഗുലാബ് ജാമൂൻ,മിക്സഡ് സ്വീറ്സ് ,ജിലേബി,ബദാം പാക്ക്,പിസ്താ പാക്ക്,കാജു പാക്ക്,അംജീർ പാക്ക്,ഹൽവ, കാല ജാമൂൻ ,പേട ,മൈസൂർ പാക്ക്,രസഗുള ,കജു കത്തലി,മിൽക്ക് കേക്ക്,മവ റോൾ,ബുൻഡി തുടങ്ങിയ വ്യത്യസ്ത മധുര പലഹാരങ്ങളാണ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഉപഭോതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്.കൂടാതെ നോൺ ഫുഡ് വിഭാഗങ്ങളിലിൽ നിന്ന് മെഴുകുതിരി ,അഗർബത്തി ,ചിരാത് ,കർപ്പൂരം,കുങ്കുമമം പൗഡർ ,രംഗോളി പൗഡർ ,അഗര്ബത്തി സ്റ്റാൻഡ് ,തോരണം,വിളക്ക് ,വിളക്കെണ്ണ ,വിളക്കുതിരി എന്നി നിരവധി ഉൽപ്പന്നങ്ങളാണ് ദീപാവലി പ്രൊമോഷനിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് .
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F