Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ബ്രിട്ടീഷ് സൈന്യം സൗദിയിലേക്ക് ; ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം ഉയരുന്നു

September 26, 2019

September 26, 2019

വീണ്ടുവിചാരമില്ലാത്ത സൈനിക ഇടപടെലുകളിലൂടെയും യുദ്ധങ്ങളിലൂടെയും യഥാര്‍ത്ഥ സുരക്ഷ കൈവരില്ല


ലണ്ടന്‍: ബ്രിട്ടീഷ് സൈന്യത്തെ സൗദി അറേബ്യയിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. പ്രഖ്യാപനത്തെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ രൂക്ഷമായി വിമര്‍ശിച്ചു.

സൗദിയും ഇറാനും തമ്മില്‍ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സൗദിയിലേക്ക് ബ്രിട്ടീഷ് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബോറിസ് ജോണ്‍സന്‍ ഈയിടെ പറഞ്ഞിരുന്നു.ഡൊണാള്‍ഡ് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നും നാം ഇനിയും ഒന്നും പഠിച്ചിട്ടില്ലേ എന്നും ബ്രൈറ്റണില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കോര്‍ബിന്‍ ചോദിച്ചു.

പാര്‍ലമെന്റ് സഭാ നടപടികള്‍ നീട്ടിവച്ച ജോണ്‍സന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി പ്രഖ്യാപിച്ചതിനു പിറകെയാണ് കോര്‍ബിന്റെ പ്രസ്താവന. പശ്ചിമേഷ്യയില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള നീക്കം സമാധാനത്തെക്കാളും സംഘര്‍ഷമാണു സൃഷ്ടിക്കുകയെന്നും കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. വീണ്ടുവിചാരമില്ലാത്ത സൈനിക ഇടപടെലുകളിലൂടെയും യുദ്ധങ്ങളിലൂടെയും യഥാര്‍ത്ഥ സുരക്ഷ കൈവരില്ല. രാജ്യാന്തര സഹകരണവും നയതന്ത്രവുമാണ് അതിനു വേണ്ടത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 


Latest Related News