Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്ന ചാവക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി

December 14, 2021

December 14, 2021

കുവൈത്ത് സിറ്റി : അടുത്ത ദിവസം നാട്ടിൽ പോകാനിരുന്ന ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.ചാവക്കാട് ഒരുമനയൂർ തൈക്കടവ് പരേതനായ ജമാലി അബുവിന്റെ മകൻ ജമാലി ബഷീറി(54)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.എ.സി റിപ്പയറിഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

 

ഈ മാസം പതിനെട്ടിന് നാട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം.യാത്രയുടെ ഭാഗമായി ലഗേജുകളെല്ലാം തയാറാക്കിയിരുന്നു.പുലർച്ചെ ഇന്ത്യൻ സമയം ആറു മണിക്ക് ഭാര്യയുമായി സംസാരിച്ചിരുന്നു.മുറിയിൽ നിന്നും പുറത്തുവരാത്തതിനാൽ സമീപത്തെ മുറിയിൽ താമസിക്കുന്നവർ അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നു.മൃതദേഹം നാളെ രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ : ഹസീന. മക്കൾ : ഷാനിബ,ഷഹദ് ഹിബ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597


Latest Related News