Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മുഖ്യമന്ത്രി പിണറായി ദുബായിൽ,നിക്ഷേപക സമ്മേളനം നാളെ

October 03, 2019

October 03, 2019

ദുബായ്: ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മലയാളി ബിസിനസ് സമൂഹം ഉജ്വല സ്വീകരണം നൽകി.ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം വഴി ഇന്ന് (വ്യാഴാഴ്ച) വൈകിട്ടാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. വെള്ളിയാഴ്ച യുഎഇയില്‍ നടക്കുന്ന മലയാളി പ്രവാസി നിക്ഷേപ സംഗമത്തില്‍  മുഖ്യമന്ത്രി പങ്കെടുക്കും.


പുതുതായി രൂപം നല്‍കിയ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് ദുബൈയില്‍ നാളെ നിക്ഷേപ സംഗമം നടക്കുന്നത്. പ്രവാസികളുടെ നിക്ഷേപം വിവിധ പദ്ധതികള്‍ക്കായി കേരളത്തിലേക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയില്‍ സംഗമം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിക്ഷേപ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുക, പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംഗമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.


Latest Related News