Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അബുദാബി സ്ഫോടനം : ഹൂത്തി വിമതർ ഉത്തരവാദിത്തം ഏറ്റെടുത്തു

January 17, 2022

January 17, 2022

അബുദാബി : രണ്ട് ഇന്ത്യക്കാരടക്കം മൂന്നുപേർക്ക് ജീവൻ നഷ്ടപ്പെട്ട അബുദാബി സ്ഫോടനം തങ്ങളാണ് ആസൂത്രണം ചെയ്തതെന്ന വാദവുമായി ഹൂത്തി വിമതർ രംഗത്ത്. സംഭവസ്ഥലത്ത് നിന്നും ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് ഹൂത്തികൾ ഉത്തരവാദിത്തം ഏറ്റെടുത്തത്. 

ഇന്ന് രാവിലെയാണ് അബുദാബിയിൽ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി സ്ഫോടനങ്ങൾ ഉണ്ടായത്. ആക്രമണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഹൂത്തി വക്താവ് അറിയിച്ചു. അപകടത്തിന് പിന്നാലെ യു.എ.ഇ ഓഹരി വിപണിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സൗദിയിൽ പലതവണ ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഹൂത്തി വിമതസേന, യു.എ.ഇ യെ ആക്രമിക്കാൻ തുനിഞ്ഞത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കും. ഇറാന്റെ പിന്തുണ കരുത്താക്കിയാണ് വിമതർ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ആക്രമിക്കുന്നത്.


Latest Related News