Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദുബായിൽ ബസ്സപകടം,എട്ടു പേർ മരിച്ചു

September 30, 2019

September 30, 2019

ദുബായ് : ദുബായിൽ ബസ് അപകടത്തില്‍ എട്ട് മരണം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ ദുബായിൽ നിന്ന് ഷാര്‍ജയിലേക്ക് പോയ മിനി ബസ് മിര്‍ദിഫ് സിറ്റി സെന്ററിന് സമീപമാണ് അപകടത്തില്‍ പെട്ടത്.പതിനാല് യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ദുബായ്-അബുദാബി റോഡിൽ ശക്തമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മരിച്ചവർ ഏതു രാജ്യക്കാരാണ് എന്നതുൾപ്പെടെയുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.


Latest Related News