Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി

December 07, 2019

December 07, 2019

ഷാര്‍ജ: ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) യെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവമറിഞ്ഞയുടന്‍ ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ഉടന്‍ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജ ഇത്തിസലാത്തിൽ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെ അല്‍ ഗര്‍ബ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മരണകാരണം കണ്ടെത്താനായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.


Latest Related News