Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ശ്രമം വിഫലമായി,സംവിധായകൻ ഷാനവാസ് നുരണിപ്പുഴ അന്തരിച്ചു

December 23, 2020

December 23, 2020

കൊച്ചി ; യുവ ചലച്ചിത്ര സംവിധായകൻ ഷാനവാസ് നുരണിപ്പുഴ നിര്യാതനായി.രാത്രി 10.20  നായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്നും അൽപം മുമ്പാണ് കൊച്ചിയിൽ എത്തിച്ചത്.ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് ഷാനവാസുമായി ആംബുലൻസ് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടത്. വാളയാർ, പാലിയേക്കര, അങ്കമാലി വഴിയാണ് ആംബുലൻസ് കൊച്ചിയിൽ എത്തിയത്. ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവന്നത്. ഷാനവാസിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

ആസ്റ്റർ മെ‍ഡ്സിറ്റിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഷാനവാസിന് വിദഗ്ധ ചികിത്സ നല്കിവരുന്നതിനിടെയായിരുന്നു അന്ത്യം.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌.

കോവിഡ് കാലത്ത് റിലീസ് ചെയ്ത സൂഫിയും സുജാതയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.കരിയാണ് മറ്റൊരു ചിത്രം.
 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News