Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രവാസി ഡിവിഡൻഡ് ഫണ്ട് എങ്ങനെ ഉപയോഗപ്പെടുത്താം?കൂടുതൽ വിവരങ്ങൾ അറിയാം

December 03, 2021

December 03, 2021

പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ നിരവധി പദ്ധതികൾ ഉണ്ടെങ്കിലും ഭൂരിഭാഗം വിദേശമലയാളികൾക്കും ഇതേക്കുറിച്ചു കൃത്യമായ ധാരണകൾ ഇല്ലെന്നതാണ് സത്യം.നിക്ഷേപ മേഖലയിൽ പ്രവാസികൾക്ക് ഏറെ ഗുണകരമായ  പ്രവാസി ഡിവിഡന്‍റ് പദ്ധതിയാണ് ഇതിൽ പ്രധാനം.  ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപങ്ങള്‍ ജന്മനാടിെന്‍റ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്‍റ് പദ്ധതി.നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവാനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്.

മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്‍റ് ഉറപ്പായും ലഭിക്കുന്നു. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്‍റിെന്‍റ നികുതി കഴിച്ചുള്ള തുക നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്‍റ് ലഭിച്ച്‌ തുടങ്ങും. നിക്ഷേപ തുക പിന്‍വലിക്കാന്‍ കഴിയില്ല എന്നതാണ് ഇൗ പദ്ധതിയുടെ പ്രത്യേകത.

നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്‍റ് ലഭ്യമാകും. പങ്കാളിയുടെ കാലശേഷം നോമിനിക്ക് നിക്ഷേപ തുകയൊടൊപ്പം കൂട്ടിചേര്‍ക്കപ്പെട്ട ആദ്യ മൂന്ന് വര്‍ഷങ്ങളിലെ ഡിവിഡന്‍റ് സഹിതം നിക്ഷേപ തുക തിരികെ നല്‍കുന്നതാണ്. വളരെ ചെറിയകാലയളവിനുള്ളില്‍ 250 കോടിയില്‍ പരം രൂപ പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ പ്രവാസികള്‍ നിക്ഷേപിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്ക് സാമ്ബത്തിക പരിരക്ഷയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഈ പദ്ധതി ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. പദ്ധതിയിലേക്കുള്ള നിക്ഷേപം www.pravasikerala.org എന്ന വെബ്സൈറ്റുവഴി ഓണ്‍ലൈനായി നടത്താവുന്നതാണ്. നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News