Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കോൺഗ്രസ് മണ്ഡലം നേതാവിന്റെ വീട്ടിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം, ചെക്യാട് പഞ്ചായത്ത് രോഗവ്യാപന ഭീതിയിൽ

July 25, 2020

July 25, 2020

നാദാപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിലെ നാദാപുരം ചെക്യാട് പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നടത്തിയ വിവാഹ ചടങ്ങ് ഒരു പ്രദേശത്തെ മുഴുവൻ ആശങ്കയിലാക്കി.ഖത്തറിലെ കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസിന്റെ പ്രമുഖ നേതാവ് പി.കെ ഉസ്മാന്റെ സഹോദര പുത്രന്റെ വിവാഹത്തിനാണ് യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധകൾ ഉൾപെടെയുള്ള രാഷ്ട്രീയ നേതാക്കളും ഒഴുകിയെത്തിയത്. ഇതേതുടർന്ന് വരാനായ യുവ ഡോക്ടർ ഉൾപെടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത 23 പേർക്കാണ് രോഗം പകർന്നത്. വിവാഹ വീട്ടിൽ സമ്പർക്കമുള്ള പല ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും കോവിഡ് പരിശോധനക്ക്‌ തയ്യാറായില്ലെന്ന് ആരോപണമുയർന്നിരുന്നു. ഒടുവിൽ ഉന്നത തല ഇടപെടലിനെ തുടർന്ന് കെ.മുരളീധരൻ എം.പി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവ് ആയി.

അതേസമയം, ചെക്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ195 പേരിൽ ആന്റിജൻ പരിശോധന നടത്തിയിരുന്നു.ഇതിൽ പോസറ്റീവായ 26 പേരിൽ 24 പേരും ചെക്യാട് പഞ്ചായത്തിൽ ഉള്ളവരാണ്.ഇതിൽ 23 പേരുടെയും രോഗ ഉറവിടം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന വിവാഹ വീടാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ദിവസങ്ങളിലായി നടന്ന വിവാഹത്തിൽ മുന്നൂറിലധികം പേർ പങ്കെടുത്തതായാണ് വിവരം. കെ.മുരളീധരൻ എം പിക്ക് പുറമെ പാണക്കാട് ഫൈനാസ് അലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നിരവധി മത-സാമുദായിക നേതാക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. സമീപ പ്രദേശങ്ങളായ വാണിമേൽ,വളയം,നാദാപുരം,തൂണേരി പഞ്ചായത്തുകളിൽ രോഗവ്യാപനം തീവ്രമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയ ഘട്ടത്തിലാണ് തൊട്ടടുത്ത പഞ്ചായത്തായ ചെക്യാട് ഇത്തരമൊരു വിവാഹം നടന്നത്.ഒരേസമയം,അമ്പതിൽ കൂടുതൽ പേർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന നിർദേശം നിലനിൽക്കെ,ഇരുനൂറിലേറെ പേർ വിവാഹത്തിൽ പങ്കെടുത്തതായാണ് വിവരം.ഈ പഞ്ചായത്തുകളിൽ പലതും പിന്നീട് കണ്ടയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം നടത്തിയതിന് ഗൃഹനാഥനായ ചെക്യാട് പഞ്ചായത്തിലെ കൊയമ്പ്രം പാലത്ത് കല്ലുകൊത്തിയിൽ അബൂബക്കറിനെതിരെ വളയം പോലീസ് കേസെടുത്തിട്ടുണ്ട്.പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർചെയ്തത്.ചെക്യാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News