Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
തൃക്കാക്കരയിൽ ഉമയുടെ കൈക്കരുത്ത്, കരകവിഞ്ഞ് ഭൂരിപക്ഷം

June 03, 2022

June 03, 2022

കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ  വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം.ഉമാ തോമസിന്റെ ലീഡ് 24000 കടന്നു.രണ്ടാം സ്ഥാനത്തുള്ള ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ഏറെ പിന്നിലാണ്.പത്ത് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഉമാ തോമസ്  63198 ജോ ജോസഫ്  40284 എ എൻ രാധാകൃഷ്ണൻ 11670 അനിൽ നായർ 87 ജോമോൻ ജോസഫ് 342 സി പി ദിലീപ് നായർ 34 ബോസ്കോ കളമശേരി 123 മന്മഥൻ 86 നോട്ട 954 എന്നിങ്ങനെയാണ് വോട്ട് നില.

ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ളാദത്തിലാണ് ഉമാ തോമസും യുഡിഎഫും. എല്‍ഡിഎഫ് ക്യാമ്പിൽ നിരാശയാണ്. നഗര കേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി നേരിട്ടു. പോളിങ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമാ തോമസ് തന്നെയാണ് മുന്നില്‍.

യുഡിഎഫ് ക്യാമ്പുകളിൽ ആഹ്ളാദ പ്രകടനങ്ങള്‍ തുടങ്ങി, മുദ്രാവാക്യങ്ങളും ആഘോഷങ്ങളുമായി പ്രവര്‍ത്തകര്‍ നിരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കെ.വി. തോമസിന്‍റെ വീടിന് മുന്നിലും ആഘോഷ പ്രകടനങ്ങള്‍ നടത്തി. തിരുത മീനുമായെത്തി കെ.വി. തോമസിനെ പരിഹസിക്കുന്ന വിധത്തിലാണ് പ്രകടനം നടത്തിയത്. അദ്ദേഹത്തിന്‍റെ കോലം കത്തിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News