Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
അത്തമെത്തി,പ്രതീക്ഷയിലും നിരാശയിലും പ്രവാസികൾ ഓണത്തെ വരവേൽക്കാനൊരുങ്ങുന്നു

August 12, 2021

August 12, 2021

തിരുവനന്തപുരം : ഓണക്കാലത്തിന് ശുഭാരംഭം കുറിച്ച്‌ അത്തമെത്തി. ഇന്ന് മുതല്‍ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങള്‍ ഒരുങ്ങും. ഈമാസം 21നാണ് തിരുവോണം. കൊവിഡ് കാലത്തെ പ്രതിസന്ധികളുടെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയുമെങ്കിലും അതിജീവനത്തിനുള്ള പോരാട്ടത്തിനിടെ ഓണം പരിമിതമായെങ്കിലും ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍.

ഓണത്തിന്റെ ഭാഗമായി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും ഇത്തവണ അത്തം ഘോഷയാത്രയുണ്ടാകില്ല. 

കൊവിഡ് ലോകസമൂഹത്തെ ഒന്നടങ്കം വീട്ടിലിരുത്തിയ ശേഷമെത്തുന്ന രണ്ടാമത്തെ ഓണമാണിത്. ഓണത്തിനെങ്കിലും വിപണിയില്‍ നേട്ടമുണ്ടാക്കാമെന്ന വ്യാപാരികളുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന രീതിയിലാണ് കൊവിഡിന്റെ കുതിപ്പ്. ഓണത്തിരക്കില്‍ രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള പ്രാര്‍ഥനയിലും ജാഗ്രതയിലുമാണ് എല്ലാവരും.

അതേസമയം,കോവിഡ് ഉണ്ടാക്കിയ തൊഴിൽ നഷ്ടവും യാത്രാ നിയന്ത്രണങ്ങളും തുടരുന്നതിനിടെ,നഷ്ട സൗഹൃദങ്ങളുടെയും വേർപാടിന്റെയും ഓർമകൾ നിലനിർത്തിക്കൊണ്ടാണ് പ്രവാസികൾ ഇത്തവണ ഓണത്തെ വരവേൽക്കുന്നത്.കഴിഞ്ഞ വർഷങ്ങളിൽ കൂട്ടുകൂടി വീടകങ്ങളിൽ പൂക്കളമിട്ട പല കുടുംബങ്ങളും ഇപ്പോഴും തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി കിടക്കുകയാണ്.മധ്യവേനലവധി കഴിഞ്ഞു തിരിച്ചു വരാനിരിക്കുന്ന പലർക്കും ഹോട്ടൽ കൊറന്റൈനിലെ തണുത്ത മുറികളിലായിരിക്കും ഇത്തവണത്തെ ഓണാഘോഷം.എന്നാൽ,ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഓണവിപണികൾക്ക് പഴയ മാറ്റുണ്ടാവില്ലെങ്കിലും ഓണത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.


Latest Related News