Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഗൾഫിലെ ജോലി അവസാന ആശ്രയമല്ല,ആ കഥ രേഷ്മ പറയും

January 01, 2022

January 01, 2022

ന്യൂസ്‌റൂം കോഴിക്കോട് ബ്യുറോ 

കോഴിക്കോട് : കോവിഡിനെ തുടർന്ന് ഗൾഫിൽ ജോലി നഷ്ടപ്പെട്ടും തിരിച്ചുവരാൻ കഴിയാതെയും പതിനായിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്.ഇതിൽ വലിയൊരു വിഭാഗവും തിരിച്ചുവരാനുള്ള ഊഴം കാത്ത് മറ്റു പോംവഴികൾ തേടുന്നവരാണെങ്കിലും ചെറിയൊരു വിഭാഗമെങ്കിൽ നാട്ടിലെ തൊഴിൽ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നാട്ടിൽ തന്നെ കുടുംബമായി കഴിയാൻ ശ്രമിക്കുകയാണ്.മലയാളികളെ ജോലിക്ക് ലഭിക്കാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് ഒഴുകിയെത്തുമ്പോൾ ഗൾഫിൽ എന്ത് ജോലി ചെയ്യാനും തയ്യാറുള്ളവർ എന്തുകൊണ്ട് നാട്ടിൽ തന്നെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നില്ലെന്ന് ചോദിക്കുന്നവർ നിരവധിയാണ്.ചെറുകിട ബിസിനസുകൾ നടത്തിയും അറിയാവുന്ന ജോലികൾ ചെയ്തും നാട്ടിൽ തന്നെ തുടരുന്നവർക്ക് പ്രചോദനമാകുന്നവയാണ് കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശിനി രേഷ്മയുടെ വാക്കുകൾ.

ഇങ്ങനെയൊരാളെ നിങ്ങൾക്കും അറിയാമെങ്കിൽ ഞങ്ങൾക്ക് വാട്സ്ആപ് സന്ദേശമയക്കുക-+974 33450597

കോഴിക്കോട് നഗരത്തിൽ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ് കുണ്ടുപറമ്പ് എടക്കാട് വേട്ടേരി വീട്ടിൽ രേഷ്മയെന്ന 36കാരി.ആമസോണിന്റെ കുരിയർ എക്സിക്യൂട്ടീവ് ആയി വലിയ ബാഗും ബൈക്കിന് പിറകിൽ കെട്ടി രാവിലെ മുതൽ തിരക്കിലാണ് ഈ യുവതി.ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് രേഷ്മ നാട്ടിലേക്ക് മടങ്ങിയത്.നാട്ടിൽ ഒരു തൊഴിലിനായുള്ള അലച്ചിലിനിടെയാണ് ഹോം ഡെലിവറി ശ്രദ്ധയിൽ പെടുന്നത്.അപേക്ഷിച്ചപ്പോൾ ജോലി കിട്ടി. ഈ മേഖലയിൽ സ്ത്രീകൾക്ക് നിരവധി സാധ്യതയുണ്ടെന്ന് രേഷ്മ പറയുന്നു.ഡെലിവറി ജോലിക്ക് പുറമെ,മറ്റു സമയങ്ങളിൽ നഗരത്തിൽ തന്നെയുള്ള ഫോർവീലർ വർക്ഷോപ്പിൽ അക്കൗണ്ടന്റായും ജോലി ചെയ്യുന്നുണ്ട് രേഷ്മ.

ഭർത്താവ് സുശാന്ത് കുഞ്ഞോൻ ഫ്രോസൺ ചിക്കൻസിന്റെ കളക്ഷൻ ഏജന്റാണ്.

മക്കൾ : ഷിതപ്രിയ,ഷിബു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News