Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിൽ നിന്നും മോചിപ്പിക്കുന്നവരിൽ മലയാളികൾ ഇല്ല

September 05, 2019

September 05, 2019

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോയിലെ വിട്ടയക്കുന്ന ഏഴ് ജീവനക്കാരില്‍ മലയാളികളില്ലെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 5 ഇന്ത്യക്കാരടക്കം ഏഴു പേരെയാണ് വിട്ടയക്കുന്നത്. ഇതില്‍ മലയാളികള്‍ ഇല്ലെന്നാണ് കമ്പനി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചിരിക്കുന്നത്.

കളമശേരി തേക്കാനത്തു വീട്ടില്‍ ഡിജോ പാപ്പച്ചന്‍, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസര്‍കോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികള്‍.
എണ്ണക്കപ്പലില്‍ 23 നാവികരാണുള്ളത്. ഇതില്‍ 3 മലയാളികളടക്കം 18 പേര്‍ ഇന്ത്യക്കാരാണ്.

ഇതിനിടെ,അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ടതിന് കെ.ആർ ഇന്ദിരക്കെതിരെ ഐ.പി.സി 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.

 


Latest Related News