Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഉച്ചക്ക് രണ്ടു മണിക്ക്,ഫലമറിയാനുള്ള ലിങ്കുകൾ

June 30, 2020

June 30, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നടത്തും. പിആര്‍ഡി ലൈവ് ആപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‍സൈറ്റുകളിലൂടെയും ഫലമറിയാം.

നാലരലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്നത്. keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in തുടങ്ങിയ വെബ്‍സൈറ്റുകള്‍ വഴി ഫലമറിയാം. കൈറ്റിന്‍റെ വെബ്‍സൈറ്റിലും ഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പിആര്‍ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമായിരിക്കും.

മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൌണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. രണ്ടാംഘട്ട പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയ് ആറിനായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം. 97.84 ശതമാനമായിരുന്നു വിജയം.
http://keralaresults.nic.in/

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News