Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു,ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്

June 30, 2020

June 30, 2020

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 98.82ശതമാനം പേര്‍ വിജയിച്ചു. ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതലാണിത്.വിജയ ശതമാനം ഏറ്റവും കുറവ് വയനാട്ടിലും ഏറ്റവും കൂടുതൽ പത്തനംതിട്ടയിലുമാണ്.ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ-പ്ലസ് നേടിയത് മലപ്പുറത്താണ്.

ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ പാസ് ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു.

1. https://keralapareekshabhavan.in2. https://sslcexam.kerala.gov.in3. www.results.kite.kerala.gov.in4. https://results.kerala.nic.in5. www.prdkerala.gov.in6. www.sietkerala.gov.inവെബ്സൈറ്റുകള്‍ വഴിയും 'സഫലം 2020' മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്‌.ഐ) റിസല്‍റ്റ് https://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് https://thslcexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് https://ahslcexam.kerala.gov.in ലും ലഭ്യമാകും.

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവിലും ലഭിക്കും.ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആര്‍.ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News