Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സംസ്ഥാനത്ത് നാളെ മുതല്‍ ഇന്ധനവില, ഭൂമിയുടെ ന്യായവില, വാഹന നികുതി എന്നിവ ഉയരും

March 31, 2023

March 31, 2023

ന്യൂസ്‌റൂം ബ്യൂറോ
തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ ഇന്ധനവില, ഭൂമിയുടെ ന്യായവില, വാഹന നികുതി എന്നിവ ഉയരും. സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. 

സാമൂഹ്യ സുരക്ഷാ പെന്‍ഷന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദം. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ തയ്യാറായില്ല. 750 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ഇതുവഴി പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.

മദ്യ വിലയും ഇതോടൊപ്പം ഉയരും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിക്കും. ഇതുവഴി 400 കോടി രൂപയാണ് വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യാവില 20 ശതമാനം കൂടും. അതിന് ആനുപാതികമായി രജിസ്‌ട്രേഷന്‍ ചെലവും ഉയരും.

വാഹന നികുതിയും നാളെ മുതല്‍ വര്‍ധിക്കും. 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തും. പുതിയതായി വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന ഒറ്റത്തവണ സെസ് വര്‍ധിക്കും. ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് വര്‍ധിക്കും. വാണിജ്യ, വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യൂതി തീരുവ അഞ്ച് ശതമാനമായി വര്‍ധിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News