Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
എംബാപ്പയെ സ്വന്തമാക്കാൻ 332 മില്യൺ ഡോളർ ഓഫറുമായി സൗദി ക്ലബ്

July 24, 2023

July 24, 2023

ന്യൂസ്‌റൂം സ്പോർട്സ് ക്ലബ്  
സിഡ്‌നി : ഫ്രാൻസ് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ  വമ്പൻ ഓഫറുമായി സൗദിയുടെ അൽ-ഹിലാൽ..332 മില്യൺ ഡോളർ ലേലത്തുകയാണ് പി.എസ്.ജി വിട്ട് അൽ ഹിലാലിൽ ചേരാൻ സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്തത്.

പാരീസ് സെന്റ് ജെർമെയ്ൻ ഓഫർ സ്ഥിരീകരിക്കുകയും എംബാപ്പെയുമായി നേരിട്ട് ചർച്ചകൾ തുടങ്ങാൻ അൽ-ഹിലാലിന് അനുമതി നൽകുകയും ചെയ്തതയാണ് റിപ്പോർട്ട്.

പി.എസ്.ജിയുമായുള്ള കരാർ നീട്ടില്ലെന്ന തീരുമാനത്തെ തുടർന്നാണ് എംബാപ്പെ കൂടുമാറാൻ ഒരുങ്ങുന്നത്.അതേസമയം എംബാപ്പെ റയൽ മാഡ്രിഡിൽ ചേരാൻ സാധ്യതയുണ്ടെന്നും വാർത്തയുണ്ട്.

വരാനിരിക്കുന്ന സീസണിന്റെ അവസാനത്തിൽ എംബപ്പേ പി. എസ്. ജി യുമായി വിടപറയും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News