Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സോഷ്യൽ ഫോറം ഇടപെട്ടു,സൗദിയിൽ മോഷണക്കേസിൽ പിടിയിലായ മലയാളിയുടെ കൈപ്പത്തി മുറിക്കില്ല

September 04, 2019

September 04, 2019

പത്ത് മാസത്തോളമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ നൂറനാട് സ്വദേശിയുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഖമീസ് മുഷൈത്തിലെ കോടതി ഉത്തരവിട്ടിരുന്നു.

റിയാദ്: മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ ശിക്ഷ സൗദി കോടതി ഇളവ് ചെയ്തു. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ നിയമ ഇടപെടലാണ് ആശ്വാസമായത്. 


മോഷണ മുതല്‍ പ്രതിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അബഹ കോടതി തടവും 400 അടിയുമായി ശിക്ഷയിൽ ഇളവ് വരുത്തുകയായിരുന്നു.

അബഹയിലും ഖമീസ് മുഷൈത്തിലും ശാഖകളുള്ള റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്ന പ്രതി ഹോട്ടലിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തിലധികം റിയാല്‍ മോഷ്ടിച്ചുവെന്നാണ് കേസ്. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ സംഘം പ്രതിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. വലതു കൈപ്പത്തി മുറിച്ചുമാറ്റാനായിരുന്നു വിധി. അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ റമദാന്‍ വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമറിഞ്ഞ നാട്ടിലുള്ള മാതാവും സൗദിയിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെ സമീപിച്ചു. ഇവരാണ് പിന്നീട് നിയമ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

സോഷ്യല്‍ ഫോറം എക്‌സികുട്ടീവ് അംഗം സെയ്ദ് മൗലവി ഖമീസ് മുഷൈത്ത് കോടതിയില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റി. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത്  അപ്പീല്‍ തയ്യാറാക്കി ജിദ്ദ കോണ്‍സുലേറ്റിനെ വിവരങ്ങള്‍ അറിയിച്ചു.

കോണ്‍സുലേറ്റിന്റെ സഹായത്തോടെ ജയിലിലുള്ള മലയാളിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അപ്പീല്‍ നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അബഹ അസിസ്റ്റന്റ് ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ കോടതി ശിക്ഷ ഇളവ് ചെയ്തത്. നാല് വര്‍ഷം തടവും 400 അടിയുമാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. മുന്‍ ശിക്ഷ റദ്ദാക്കിയതില്‍ യുവാവിന്റെ കുടുംബം സംതൃപ്തി പ്രകടിപ്പിച്ചു.


Latest Related News