Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
റൊണാൾഡോ വിളിക്കുന്നു,താൽപര്യമുള്ള താരങ്ങൾ സൗദി ക്ളബ്ബുകളിലേക്ക് വരൂ

June 04, 2023

June 04, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
റിയാദ്:  താത്പര്യമുള്ള എല്ലാ താരങ്ങളേയും സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് മാറാന്‍ സ്വാഗതം ചെയ്യുന്നതായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗ് സോഷ്യല്‍ മീഡിയ ചാനലുകളില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദിയിലേക്ക് മാറുന്ന ഏതെങ്കിലും കളിക്കാരോട് തന്റെ ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് റൊണാള്‍ഡോ ഇങ്ങനെ പറഞ്ഞത്.

‘അവര്‍ വരുന്നുവെങ്കില്‍, വലിയ കളിക്കാരും വലിയ താരങ്ങളും, യുവ കളിക്കാര്‍, ‘പഴയ കളിക്കാര്‍’ എല്ലാവര്‍ക്കും സ്വാഗതം’ എന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. അത്തരത്തില്‍ താരങ്ങള്‍ വരുമ്പോള്‍ ലീഗ് ഇനിയും മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ജനുവരിയില്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ കടന്നു പോയ വര്‍ഷത്തെക്കുറിച്ചും തന്റെ വെല്ലുവിളികളെക്കുറിച്ചും സൗദി അറേബ്യയിലെ മികച്ച നിമിഷങ്ങളെക്കുറിച്ചും തന്റെ ചിന്തകള്‍ പങ്കുവെച്ചു. അല്‍ നാസറില്‍ തുടരുമെന്ന് താരം സ്ഥിരീകരിച്ചു.

സൗദിയില്‍ താമസിക്കുന്നത് വളരെ നല്ലതാണെന്നും നല്ല സംസ്‌ക്കാരവും നല്ല ഭക്ഷണവുമാണെന്നും പറഞ്ഞ റൊണാള്‍ഡോ റിയാദില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നിലവാരമുള്ള റെസ്റ്റോറന്റുകള്‍ ഉണ്ടെന്നും വിശദമാക്കി.

വ്യത്യസ്തമായ കാര്യങ്ങള്‍ കാണാനും വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനും ഇഷ്ടമാണെന്നും കാണാന്‍ ആഗ്രഹിക്കുന്ന അടുത്ത യാത്ര അൽ  അല്‍ഉലയിലേക്കാണെന്നും  റൊണാള്‍ഡോ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News