Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി

May 09, 2024

 qatar_kmcc_said_that_the_cancellation_of_air_India_express_services_without_warning_is_very_serious

May 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവം നിരുത്തരവാദപരമായ നടപടിയാണെന്ന് കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അടിയന്തര സാഹചര്യങ്ങളുള്ള നിരവധി യാത്രക്കാരുണ്ടായിരുന്ന സർവീസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ റദ്ദ് ചെയ്തത്. 

വിമാനത്താവളങ്ങളിൽ എത്തിയതിനു ശേഷമാണ് മിക്കവരും സർവീസ് മുടങ്ങിയ വിവരം അറിയുന്നത്. ജോലിയിൽ പ്രവേശിക്കേണ്ട അവസാന തിയതിയുള്ളവരും, ബന്ധുക്കളുടെ രോഗവിവരമറിഞ്ഞു അത്യാവശ്യമായി ടിക്കറ്റെടുത്ത് യാത്രക്കൊരുങ്ങിയവരുമൊക്കെയായി അനിവാര്യ സ്വഭാവമുള്ള യാത്രക്കാരുടെ ജീവിതംകൊണ്ടുള്ള കളിയാണ് ഇത്തരം നടപടികളെന്നും, ജീവനക്കാരുടെ വിഷയങ്ങൾ മുമ്പേ അറിയുന്ന കമ്പനി അധികൃതർ അവ പരിഹരിക്കുവാൻ ശ്രമം നടത്താതെ ലാഘവ ബുദ്ധിയോടെ കണ്ടതാണ് പ്രവാസികൾക്ക് വളരെ പ്രായസമുണ്ടാക്കിയ സംഭവത്തിന് കാരണമായതെന്നും കെ.എം.സി.സി. അഭിപ്രായപ്പെട്ടു. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നഷ്ടം സംഭവിച്ച യാത്രക്കാർക്ക് പരിഹാരം നൽകുന്നത് ഉൾപ്പടെയുള്ള ശ്രമങ്ങൾക്ക്  എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയ്യാറാവണമെന്നും കെ.എം.സി.സി. പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News