Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം  

February 28, 2021

February 28, 2021

തിരുവനന്തപുരം : ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും മാന്യന്മാരാണെന്നും അതുകൊണ്ടാണ് മുസ്ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്നും പി.സി ജോർജ്.യു.ഡി.എഫിൽ ഇടം ലഭിക്കില്ലെന്ന് ഉറപ്പായതിനു പിന്നാലെയാണ് എൻ.ഡി.എയെ പ്രീതിപ്പെടുത്താൻ കടുത്ത വർഗീയ വിമർശനങ്ങളുമായി പി.സി ജോർജ് വീണ്ടും രംഗത്തെത്തിയത്.ട്വന്റി ഫോർ ചാനലിൽ ഡോ.അരുൺകുമാറുമായി നടത്തിയ സംഭാഷണത്തിലാണ് കേരളത്തിലെ മുസ്ലിംകൾക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയത്.

സംസ്ഥാനത്ത് മുസ്‌ലിം തീവ്രവാദികൾ സജീവമാണെന്നും മുസ്‌ലിം ലീഗിനെ പോലും 'ജിഹാദി'കൾ ഹൈജാക്ക് ചെയ്തുവെന്നും പി.സി ജോർജ് പറഞ്ഞു.എം.കെ മുനീറിനെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ  മുസ്‌ലിം ലീഗ് തീരുമാനിച്ചിരുന്നതായും എന്നാൽ ജിഹാദികൾ ഇടപെട്ടാണ് പകരം ഇ.ടി മുഹമ്മദ് ബഷീറിനെ സ്ഥാനാര്ഥിയാക്കിയതെന്നും പി.സി ജോർജ് ആരോപിച്ചു.അൽ ഖാഇദ ഉൾപ്പെടെയുള്ള എല്ലാ മുസ്‌ലിം തീവ്രവാദ സംഘടനകൾക്കും കേരളത്തിൽ ഏജൻസികൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് പറഞ്ഞ ജോർജ് അന്യമതത്തിൽ നിന്ന് വന്ന മരുമകളെ മാമോദിസ മുക്കിച്ചുവെന്ന ആരോപണത്തിനും മറുപടി നൽകി.മരുമകളുടെ അച്ഛനായ നടൻ ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരമാണ് മരുമകളെ മാമോദിസ മുക്കിച്ചതെന്ന് പി.സി ജോർജ് പറഞ്ഞു.

ഉമ്മൻചാണ്ടിക്കെതിരെയും പി.സി ജോർജ് കടുത്ത വിമർശനം ഉന്നയിച്ചു.സെക്രട്ടറിയേറ്റിൽ മോശം സാഹചര്യത്തിൽ നേരിൽ കണ്ടതാണ് ഉമ്മൻചാണ്ടിക്ക് തന്നോട് വിരോധം ഉണ്ടാവാൻ കാരണമെന്നും പി.സി ജോർജ് ആരോപിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News