Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
സ്വർണക്കടത്തുകാർ ചെന്നൈ കേന്ദ്രമാക്കുന്നു, ദോഹയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് അരക്കിലോ സ്വർണം പിടികൂടി

May 20, 2023

May 20, 2023

അൻവർ പാലേരി 

ദോഹ/ ചെന്നൈ :കേരളത്തിൽ നിന്നുള്ള വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധനകൾ ശക്തമായതോടെ മലയാളികൾ ഉൾപെടെ ഇന്ത്യയിൽ നിന്നുള്ള സ്വർണക്കടത്തുകാർ ചെന്നൈ വിമാനത്താവളം കേന്ദ്രമാക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വർണമാണ് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടിയത്.ദുബായ്,ദോഹ,കൊളംബോ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം ഇവിടേക്ക് എത്തുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

മെയ് 18 ന് ദോഹയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്ന്  28.13 ലക്ഷം രൂപ വിലമതിക്കുന്ന 524 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.അതേ ദിവസം, കൊളംബോയിൽ നിന്നുള്ള ഒരു ശ്രീലങ്കൻ യാത്രക്കാരി തന്റെ അടിവസ്ത്രത്തിൽ 18.89 ലക്ഷം രൂപ വിലമതിക്കുന്ന 352 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിന് പിടിയിലായി.അതേ ദിവസം തന്നെ മറ്റൊരു കേസിൽ കൊളംബോയിൽ നിന്നുള്ള ശ്രീലങ്കൻ യാത്രക്കാരൻ  20.29 ലക്ഷം രൂപ വിലമതിക്കുന്ന 378 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി.

മെയ് 16ന് ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരെ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിന് പിടികൂടിയിരുന്നു. ഒരു യാത്രക്കാരനിൽ നിന്ന് 42.95 ലക്ഷം രൂപയുടെ 800 ഗ്രാം സ്വർണവും  മറ്റൊരു യാത്രക്കാരനിൽ നിന്ന്  33.02 ലക്ഷം രൂപ വിലമതിക്കുന്ന 615 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മെയ് 11 ന് ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ പരിശോധിച്ചപ്പോൾ  സ്‌ട്രോളർ ബാഗിന്റെ മെറ്റൽ ബീഡിംഗിൽ നിന്ന് 47.5 ലക്ഷം രൂപ വിലമതിക്കുന്ന 900 ഗ്രാം സ്വർണം കണ്ടെത്തി. 17.15 ലക്ഷം രൂപ വിലമതിക്കുന്ന 325 ഗ്രാം സ്വർണം ഒളിപ്പിച്ചതിന് കൊളംബോയിൽ നിന്നുള്ള മറ്റൊരു യാത്രക്കാരനെയും അതേ ദിവസം പിടികൂടിയിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News