Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തിൽ രാത്രികാല കർഫ്യുവും ഞായറാഴ്ച ലോക്‌ഡോണും പിൻവലിച്ചു

September 07, 2021

September 07, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാന്‍ തീരുമാനം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേ‍ര്‍ന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ വാ‍ര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയില്‍ 75 ശതമാനം പേ‍ര്‍ ആദ്യഡോസ് വാക്സീന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വാക്സീനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോ​ഗ്യവിദ​ഗ്ദ്ധരുമായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ യോ​ഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.

ഓണത്തിന് ശേഷം സര്‍ക്കാര്‍ ഭയപ്പെട്ട രീതിയില്‍ കൊവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണതയുണ്ടായതും നിര്‍ണായക തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ധൈര്യം നല്‍കിയെന്നാണ് സൂചന.

കര്‍ഫ്യൂവും ലോക്ക്ഡൌണും പിന്‍വലിച്ചതോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് കേരളം തിരിച്ചെത്തുകയാണ്. നൂറ് ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്സീന്‍ എന്ന ലക്ഷ്യത്തിനാവും ഇനി ആരോഗ്യവകുപ്പിന്‍്റെ ശ്രദ്ധ. കുട്ടികള്‍ക്കുള്ള വാക്സീനേഷന്‍ ഈ മാസം തുടങ്ങും


Latest Related News