Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് എം.എ.യുസഫ് അലി,മുതുകാടിന്റെ സ്ഥാപനത്തിന് മരണ ശേഷവും പ്രതിവർഷം ഒരു കോടി ഉറപ്പ്

September 03, 2023

Malayalam_News_Qatar

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: മജീഷ്യനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടിന്റെ 'ഭിന്നശേഷിക്കാര്‍ക്ക് ആശുപത്രി' എന്ന പദ്ധതിക്ക് ആശ്രയവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയതായിരുന്നു യൂസഫലി.

83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന ഗോപിനാഥ് മുതുകാടിന്റെ സ്വപ്നത്തിലേക്ക് ഒന്നരക്കോടി രൂപയാണ് എം എ യൂസഫലി വാഗ്ദാനം ചെയ്തത്. എല്ലാ വര്‍ഷവും ഒരു കോടി രൂപ വീതം പദ്ധതിയിലേക്ക് തരുമെന്നും, തന്റെ കാലശേഷവും ഇത് തുടരുമെന്നും യൂസഫ് അലി ഉറപ്പ് നല്‍കി. സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് വേദിയില്‍ വെച്ച് തന്നെ യൂസഫലി  ചെക്ക് കൈമാറി.

ഡിഫറന്‍റ് ആര്‍ട് സെന്ററിലെത്തിയ എം.എ യൂസഫലിയെ സ്നേഹവിരുന്നൊരുക്കിയാണ് കുട്ടികൾ സ്വീകരിച്ചത്. സെന്‍ററില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള  വിവിധ പഠനകേന്ദ്രങ്ങളായ സംഗീത ഉപകരണങ്ങള്‍ പഠിപ്പിയ്ക്കുന്ന കേന്ദ്രവും, മാജിക് പഠിപ്പിയ്ക്കുന്ന കേന്ദ്രവുമടക്കം അദ്ദേഹം സന്ദര്‍ശിച്ചു. സെന്‍ററിന്‍റെ ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണയും അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News