Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ 

April 23, 2024

news_malayalam_israel_hamas_attack_updates

April 23, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസ മുനമ്പിലെ നിവാസികളെ പട്ടിണിക്കിടാനും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാനും ഇസ്രായേൽ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ ത്ലാലെംഗ് മൊഫോകെംഗ് ആരോപിച്ചു.

“ഗസ അസന്നിഗ്ദ്ധമായി വംശഹത്യക്ക് സാക്ഷ്യം വഹിക്കുന്നു. ഗസയിലെ ആരോഗ്യ സംവിധാനം പൂർണ്ണമായും ഇല്ലാതാക്കി. ചികിത്സയ്ക്കും ആരോഗ്യസേവനങ്ങൾക്കുമുള്ള അവകാശവും സൗകര്യങ്ങളും എല്ലാ മേഖലകളിലും  ഇല്ലാതാക്കിയിരിക്കുന്നു. മനുഷ്യാവകാശങ്ങളെ വ്യക്തിഗത ആവശ്യങ്ങൾ മാത്രമായാണ് ഇസ്രായേൽ കണക്കാക്കുന്നതെന്നും ഇന്നലെ (തിങ്കൾ) പുറത്തിറക്കിയ പ്രസ്താവനയിൽ ത്ലാലെംഗ് കൂട്ടിച്ചേർത്തു.

"ഗസ മുനമ്പിൽ പട്ടിണി രൂക്ഷമാകുന്നു, എവിടെനിന്നും സഹായം ലഭിക്കുന്നില്ല.. ഗസ മുനമ്പിൽ വലിയ തോതിൽ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ വടക്കൻ ഗസയിലെയും ഗസ സിറ്റിയിലെയും ഗവർണറേറ്റുകളിൽ പട്ടിണി കുട്ടികളുടെ ജീവൻ അപഹരിക്കുന്നു. പട്ടിണി മൂലം ഇതുവരെ ഡസൻ കണക്കിന് കുട്ടികളാണ് മരിച്ചത്. പോഷകാഹാരക്കുറവും വരൾച്ചയും കാരണം പട്ടിണി അനുഭവിക്കുന്ന 700,000-ത്തിലധികം ഫലസ്തീനികളുടെ ജീവൻ അപകടത്തിലാണ് " കഴിഞ്ഞ ദിവസം ഗസയിലെ ഗവൺമെൻ്റ് മീഡിയ ഓഫീസ് പറഞ്ഞു.  

ഒക്‌ടോബർ 7 മുതൽ ഇസ്രായേൽ അധിനിവേശ സൈന്യം ഗസ മുനമ്പിനെതിരെ ആക്രമണം തുടരുകയാണ്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ഫലസ്തീനികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും, ഗസ മുനമ്പിലെ  ജനസംഖ്യയുടെ 85 ശതമാനത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തുവെന്നാണ് ഫലസ്തീൻ-യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്. ഗസയിൽ "മനുഷ്യനിർമ്മിത ക്ഷാമം" അനുഭവിക്കുന്നതായി യൂറോപ്യൻ യൂണിയൻ്റെ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News