Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മുൻ ഖത്തർ പ്രവാസിയും കെ.എം.സി.സി നേതാവുമായിരുന്ന തിരൂർ സ്വദേശി നാട്ടിൽ മരണപ്പെട്ടു ന്യൂസ്‌റൂം ബ്യൂറോ 

October 09, 2023

Malayalam_News_Qatar

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

തിരൂർ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മലപ്പുറം തിരൂർ സ്വദേശി നാട്ടിൽ മരണപ്പെട്ടു. തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശിയായ എടയാടി ബാവഹാജി ആണ് മരിച്ചത്. 72 വയസ്സായിരുന്നു. ഖത്തർ മുനിസിപ്പാലിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഖത്തർ കെ.എം.സി.സി സ്ഥാപകരിൽ ഒരാളാണ്.  

സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ഫാത്തിമ, മക്കൾ: ഉസ്മാൻ (ഖത്തർ), ശറഫുദ്ധീൻ (ദുബായ്), സെലീന, ഷെമീന, ഫസീല. മരുമക്കൾ: റസാഖ്, ഷബീർ, നവാസ്, നജ്‌ല ബാനു, ഷെറിൻ. മൃതദേഹം ഇന്ന് ഖബറടക്കും.  

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News