Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ 

April 25, 2024

news_malayalam_politics_in_kerala

April 25, 2024

ന്യൂസ്‌റൂം ഡെസ്ക്

കണ്ണൂർ : ബി.ജെ.പിയുമായി ചർച്ച നടത്തിയത് സി.പി.എം നേതാവ് ഇ.പി.ജയരാജനാണെന്ന് കെ.പി.സി.സി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ കെ.സുധാകരൻ.ഗൾഫിൽ നടത്തിയ ചർച്ചയിൽ രാജീവ് ചന്ദ്രശേഖരനും പങ്കെടുത്തതായും പാർട്ടിയിൽ നിന്നുള്ള കടുത്ത ഭീഷണിയെ തുടർന്നാണ് ബി.ജെ.പിയിലേക്ക് പോകുന്ന തീരുമാനത്തിൽ നിന്ന് അവസാന നിമിഷം തത്കാലം ജയരാജൻ പിൻമാറിയതെന്നും സുധാകരൻ ആരോപിച്ചു.തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജയരാജൻ ബി.ജെ.പിയിലേക്ക് പോകുമെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിൻവലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിലെ ഒരു മുതിർന്ന നേതാവിനെ ബി.ജെ.പിയിൽ എത്തിക്കാൻ ദല്ലാൾ നന്ദകുമാർ വഴി ചർച്ചകൾ നടത്തിയിരുന്നതായി ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥി ശോഭാസുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ ആ നേതാവിന്റെ പേര് അവർ പുറത്തുവിട്ടിരുന്നില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News