Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു

May 04, 2024

news_malayalam_ship_hijack_updates

May 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദില്ലി : ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാവരെയും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 17 ഇന്ത്യക്കാർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. മലയാളിയായ ആൻ ടെസയെ നേരത്തെ തന്നെ മോചിപ്പിച്ചിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും മോചിപ്പിക്കാനുളള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റന്റെ തീരുമാന പ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹി അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്നയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്. ഒരു എസ്തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News