Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തിലെ മുതിര്‍ന്ന ഫോട്ടോജേർണലിസ്റ്റ് സി. ചോയിക്കുട്ടി അന്തരിച്ചു

August 26, 2023

August 26, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: കേരളത്തിലെ മുതിര്‍ന്ന ഫോട്ടോജേര്‍ണലിസ്റ്റ് സി.ചോയിക്കുട്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മല്‍ താഴം വീട്ടിലാണ് മരണം സംഭവിച്ചത്. 

സംവിധായകനും ക്യാമറാമാനുമായ എ. വിന്‍സന്റിന്റെ കോഴിക്കോടുള്ള ചിത്ര സ്റ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം. കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാകൗമുദി, മാധ്യമം തുടങ്ങിയ പത്രങ്ങളിലും ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു. ഫോട്ടോഗ്രാഫിയിലെ സകല മേഖലകളെപ്പറ്റിയും അവസാന കാലം വരെ പഠിച്ചു കൊണ്ടിരുന്ന അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയെന്നായിരുന്നു. മാധ്യമത്തില്‍ നിന്ന് വിരമിച്ച ശേഷം ലൈറ്റ് ആന്റ് ലെന്‍സ് അക്കാദമി , ഫോട്ടോ ഗ്രാഫി പഠന ഗവേഷണ കേന്ദ്രം തൊണ്ടയാട് ആരംഭിച്ചിരുന്നു. 

പിതാവ്: കേളുക്കുട്ടി, മാതാവ്: അമ്മാളു. ഭാര്യ: വി.പി.രോഹിണി (ബീച്ച് ഗവ. ഹോസ്പിറ്റല്‍), മക്കള്‍: ഷനോജ് (പ്രൊപൈറ്റര്‍ മിലന്‍ അഡ്വൈടൈസിങ്), രേഖ (ബ്രാഞ്ച് മാനേജര്‍ സി.എഫ്.സി.ഐ.ടി.ഐ) മരുമക്കള്‍: നിഷില, പരേതനായ ദിലിപ് കുമാര്‍. സഹോദരങ്ങള്‍: രവി, സുലോചന, ജ്യോതി, പരേതരായ രാജന്‍, ചന്ദ്രന്‍, രാധ. സംസ്‌ക്കാരം നാളെ (ഞായറാഴ്ച) രാവിലെ 10ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News