March 10, 2024
March 10, 2024
അബുദാബി: 2024 സൗദി സൂപ്പർ കപ്പിന് അബുദാബി ആതിഥേയത്വം വഹിക്കും. ഏപ്രിൽ 8, 11 തീയതികളിൽ യു.എ.ഇയിലെ രണ്ട് സ്റ്റേഡിയങ്ങളിലാണ് മത്സരം. സൗദി അറേബ്യയ്ക്ക് പുറത്ത് മിഡിൽ ഈസ്റ്റിൽ ഇതാദ്യമായാണ് സൗദി സൂപ്പർ കപ്പ് ടൂർണമെൻ്റ് നടക്കുന്നത്. കൾച്ചർ ആൻഡ് ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ബ്രാൻഡായ എക്സ്പീരിയൻസ് അബുദാബിയാണ് മത്സരത്തിന്റെ സംഘാടകർ.
ഏപ്രിൽ 8ന് രാത്രി 9 മണിക്ക് അൽ-നഹ്യാൻ സ്റ്റേഡിയത്തിൽ അൽ-ഇത്തിഹാദ് ക്ലബ്ബും അൽ വെഹ്ദ എഫ്‌സിയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. തുടർന്ന് അൽ ഹിലാൽ എസ്എഫ്‌സിയും അൽ-നാസർ എഫ്‌സിയും മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ രാത്രി 11:30ന് മത്സരിക്കും. രണ്ട് മാച്ചിലെയും വിജയികൾ തമ്മിൽ ഏപ്രിൽ 11ന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
ടൂർണമെൻ്റിൽ ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ എന്നിവരും പങ്കെടുക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F