Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
സൗദി ഫിഫ ക്ലബ് ലോകകപ്പ് 2023 ടൂർണമെന്റിലേക്ക് ടിക്കറ്റെടുത്തവർക്ക് ഇ-വിസ

December 06, 2023

 News_Qatar_Malayalam

December 06, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

റിയാദ്: സൗദി ഫിഫ (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ) ക്ലബ് ലോകകപ്പ് 2023 ടൂർണമെന്റിൽ ടിക്കറ്റെടുത്തവർക്ക് സൗദിയില്‍ പ്രവേശിക്കാന്‍ ഇ-വിസ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. സൗദി സ്പോർട്സ് മന്ത്രാലയവും വിദേശ മന്ത്രാലയവും സഹകരിച്ചാണ് ഇ-വിസ അനുവദിക്കുന്നത്. ഫിഫ ക്ലബ്ബ് ലോകകപ്പ് ടിക്കറ്റുകള്‍ നേടിയവര്‍ക്ക് വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിസ അപേക്ഷ നൽകാവുന്നതാണ്.

2023 ഡിസംബർ 12 മുതൽ ഡിസംബർ 22 വരെയാണ് ഫിഫ ക്ലബ് ലോകകപ്പ് 2023 മത്സരം. ഇംഗ്ലീഷ് മാഞ്ചസ്റ്റർ സിറ്റി എഫ്‌സി, മെക്‌സിക്കൻ ക്ലബ് ലിയോൺ, ഈജിപ്ഷ്യൻ അൽ അഹ്‌ലി എഫ്‌സി, ജാപ്പനീസ് ഉറവ റെഡ്സ്, ഓക്‌ലൻഡ് സിറ്റി (ന്യൂസിലാന്റ്) എഫ്‌സി, ബ്രസീലിയൻ ഫ്ലുമിനെൻസ് എഫ്‌സി, സൗദി അൽ ഇത്തിഹാദ് എഫ്‌സി തുടങ്ങിയ ക്ലബുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News