April 20, 2024
April 20, 2024
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം നല്‍കിയതിനെതിരെ മലപ്പുറത്ത് സമസ്ത മുഖപത്രമായ സുപ്രഭാതം പത്രം റോഡില്‍ കത്തിച്ച് പ്രതിഷേധിച്ചു. തിരൂരങ്ങാടി കൊടിഞ്ഞിയിലാണ് പ്രതിഷേധം നടന്നത്. പത്രത്തിന്റെ ഒന്നാം പേജിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ ഫോട്ടോയോടൊപ്പം 'ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്‍മാരാകും.. ഇടതില്ലെങ്കില്‍, ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ- എന്നാണ് പരസ്യവാചകം.
അതേസമയം പത്രം കത്തിച്ചതിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ ആരോപിച്ചു. എന്നാല്‍ പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി .
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F