Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തിൽ ആറു വര്‍ഷത്തിനിടെ പെണ്‍കുട്ടികളടക്കം 43,272 സ്ത്രീകളെ കാണാതായതായി റിപ്പോർട്ട്

August 12, 2023

August 12, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ആറു വര്‍ഷത്തിനിടയിൽ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍. സി. ആര്‍. ബി) റിപ്പോർട്ട് ചെയ്തു. അതേ സമയം, ഇവരിൽ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും എന്‍. സി. ആര്‍. ബി വ്യക്തമാക്കി.

2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടത്. ഈ കാലയളവിൽ കാണാതായവരില്‍ 2822 സ്ത്രീകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 37,367 പ്രായപൂര്‍ത്തിയായ സ്ത്രീകളെയും, 5905 പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 34,918 സ്ത്രീകളെയും 5532 കുട്ടികളെയും കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

2018ലാണ് കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായതെന്നാണ് റിപ്പോർട്ട്. 2018ൽ മാത്രം 1136 പെണ്‍കുട്ടികളെയാണ് കേരളത്തിൽ നിന്ന്  കാണാതായത്. കൂടുതല്‍ സ്ത്രീകളെ (8202 സ്ത്രീകൾ) കാണാതായത് 2019ല്‍ ആണെന്നും കണക്കുകളിൽ സൂചിപ്പിക്കുന്നു.ഓരോ വര്‍ഷവും ഏകദേശം 984 പെണ്‍കുട്ടികളെയും 6227 സ്ത്രീകളെയും കാണാതാവുന്നുണ്ടെന്നാണ് എന്‍.സി.ആര്‍.ബി പറയുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News