Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സംസ്ഥാനത്ത് മാലിന്യം തള്ളിയാൽ ഇനി ഒരു വർഷം തടവും പിഴയും: നിയമം പ്രാബല്യത്തിൽ വന്നു 

December 12, 2023

Malayalam_Qatar_News

December 12, 2023

ന്യൂസ്‌റൂം ഡെസ്ക്

തിരുവനന്തപുരം∙ സംസ്ഥാനത്ത് മാലിന്യം വലിച്ചെറിയുക, കത്തിക്കുക, അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവും 50,000 രൂപ പിഴയും. മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തിയുള്ള നിയമം പ്രാബല്യത്തിൽ വന്നു. കൂടാതെ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മാലിന്യം വലിച്ചെറിയുന്നതിന് എതിരെ ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി കൂട്ടി. പിഴയടച്ചില്ലെങ്കിൽ പൊതുനികുതി കുടിശികയായി പിഴ ഈടാക്കും. 

90 ദിവസത്തിന് ശേഷവും മാലിന്യത്തിന്റെ ഉത്തരവാദികൾ യൂസർ ഫീ (സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രതിമാസം 50 രൂപ) നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, പ്രതിമാസം 50 ശതമാനം പിഴയോടു കൂടി പൊതു നികുതി കുടിശികയായി പിഴ ഈടാക്കാനും നിയമമുണ്ട്. കൂടാതെ യൂസർ ഫീ അടയ്ക്കാത്ത വ്യക്തിക്ക് പിഴ അടയ്ക്കും വരെ തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ഏതു സേവനവും സെക്രട്ടറിമാർക്ക് നിരസിക്കാം.

അതേസമയം, തദ്ദേശ സ്ഥാപനത്തിന് സർക്കാർ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി ഉചിതം എന്നു തോന്നുന്ന വിഭാഗങ്ങളെ യൂസർ ഫീയിൽ നിന്നു ഒഴിവാക്കാം. ആശ്രയ, ബിപിഎൽ കുടുംബങ്ങളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് 2020ൽ ഉത്തരവ് ഇറക്കിയിരുന്നു. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമ ഭേദഗതിയെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News