Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സ്വർണ വില വീണ്ടും കുതിക്കുന്നു; ഇന്ന് പവന് 47,080 രൂപ  

December 04, 2023

 Qatar_News_Malayalam

December 04, 2023

ന്യൂസ്‌റൂം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഒരു ഗ്രാമിന് 40 രൂപയും, ഒരു പവന് 320 രൂപയുമാണ് കൂടിയത്. പുതിയ വില അനുസരിച്ച് ഒരു ഗ്രാമിന് 5885 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 47,080 രൂപയാണ്.

ഇതിന് മുന്‍പ് കഴിഞ്ഞ ശനിയാഴ്ചയാണ് (ഡിസംബർ 2) സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46760 രൂപയായിരുന്നു അന്നത്തെ വില. നവംബർ 29ന് 46480 രൂപ ആയിരുന്നു. 

കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ (നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാല് വരെ) നവംബര്‍ 30ന് മാത്രമാണ് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News