Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു

January 15, 2024

news_malayalam_death_news_in_kerala

January 15, 2024

ന്യൂസ്‌റൂം ഡെസ്ക്

ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്.

ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ, മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയ ഇരുനൂറിലേറെ ചിത്രങ്ങൾക്ക് ജോയ് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

 1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സം​ഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ കൂടെയാണ് ജോയ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചത്. എം.എസ്.വി. സം​ഗീതസംവിധാനം നിർവഹിക്കുന്ന ​ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്. പിന്നീടാണ് സ്വതന്ത്ര സം​ഗീത സംവിധാനത്തിലേക്ക് തിരിയുന്നത്.

മലയാളത്തിലെ മുൻനിര സം​ഗീത സംവിധായകർക്കൊപ്പം തന്റേതായ സ്ഥാനം നിലനിർത്താൻ കുറഞ്ഞ നാളുകൾകൊണ്ട് തന്നെ ജോയിക്ക് സാധിച്ചിരുന്നു. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന പേരിലാണ് ജോയ് അറിയപ്പെടുന്നത്. കീ ബോർഡ് ഉൾപ്പെടെയുള്ള പല ആധുനിക സാധ്യതകളും എഴുപതുകളിൽ മലയാള സിനിമയിൽ എത്തിച്ചത് കെ.ജെ. ജോയ് ആണ്.

'അനുപല്ലവിയിലെ’ എൻസ്വരം പൂവിടും ​ഗാനമേ, ‘ഇതാ ഒരു തീരത്തിലെ’ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, ‘മനുഷ്യമൃ​ഗത്തിലെ’ കസ്തൂരിമാൻ മിഴി, ‘സർപ്പത്തിലെ’ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ' തുടങ്ങിയവ ജോയ് സംവിധാനം ചെയ്ത പ്രശസ്തമായ ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ദാദ' ആയിരുന്നു അവസാന ചിത്രം. സംസ്‌കാരം മറ്റന്നാൾ ചെന്നൈയിൽ.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News