Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ദുര്‍ബലമായ തിരക്കഥ; തട്ടിക്കൊണ്ടുപോകല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

December 05, 2023

 Malayalam_Qatar_News

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് നേതൃത്വം നല്‍കുന്ന 13 അംഗ ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. നിലവില്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി ഭാര്യ അനിത കുമാരി, മൂന്നാം പ്രതി മകള്‍ അനുപമ എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും. അതിനിടെ കേസിലെ ഒന്നാം പ്രതിയായ പത്മകുമാറിന്റെ ചിറക്കലെ ഫാമില്‍ മൃഗ സംരക്ഷണ വകുപ്പ് പരിശോധന നടത്തി. ഫാമിലെ മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന.

കൊല്ലം ഓയൂരില്‍ നവംബര്‍ 27നാണ് ആറ് വയസ്സുകാരി അഭികേലിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികളെ തെങ്കാശിയില്‍ നിന്ന് പിടികൂടുകായായിരുന്നു. 

അതേസമയം സാമ്പത്തിക നേട്ടത്തിനായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എന്ന പ്രതികളുടെ മൊഴികളില്‍ തുടക്കത്തിൽ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News