Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മുൻ കൃഷി മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു

November 30, 2023

 Malayalam_Gulf_News

November 30, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ (90) അന്തരിച്ചു. കോഴിക്കോട് കോവൂരിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷമായി മറവി രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോ​ൺ​ഗ്ര​സി​ലും എ​ൻ.​സി.​പി​യി​ലും പ്ര​വ​ർ​ത്തി​ച്ച ​കു​ടി​യേ​റ്റ ക​ർ​ഷ​ക​നേ​താ​വാണ് പി. സിറിയക് ജോൺ. 

കോ​ൺ​ഗ്ര​സ്​ പാർട്ടിയിൽ നിന്ന് 1970ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ച​ത്. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തു. 1982-83 കാലഘട്ടത്തിൽ കൃഷി മന്ത്രിയായിരുന്നു. കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ എ​ൻ.​സി.​പി​യി​ലേ​ക്ക്​ പോ​യ അദ്ദേഹം സം​സ്​​ഥാ​ന പ്ര​സി​ഡന്റായും പ്രവർത്തിച്ചു. 2007ൽ ​ആ​യി​ര​ത്തോ​ളം അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം കോ​ൺ​​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി.

കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: അന്നക്കുട്ടി. സംസ്കാരം നാളെ വൈകീട്ട് നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News