Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കെ. ബാബുവിന് എം.എല്‍.എയായി തുടരാം; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സ്വരാജിന്‍റെ ഹരജി ഹൈക്കോടതി തള്ളി 

April 11, 2024

news_malayalam_election_updates_in_kerala

April 11, 2024

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയ്‌ക്കൊപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. കെ.ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് പേരില്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നും സ്വരാജ് ആരോപിച്ചിരുന്നു. അതിനാല്‍ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിലൂടെ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ കെ. ബാബുവിന് എംഎല്‍എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത് കുമാറിന്റേതാണ് വിധി.

എം. സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളിയതിൽ വളരെ സന്തോഷമുണ്ടെന്ന് കെ. ബാബു പറഞ്ഞു. 

‘‘തിരഞ്ഞെടുപ്പ് വിധി അസാധുവാക്കണം എന്നാണ് എൽഡിഎഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത്. അത് ഇന്ന് തള്ളി. അയ്യപ്പ സ്വാമിയുടെ ചിത്രം വച്ചു സ്ലിപ് അടിച്ചു എന്നായിരുന്നു ആരോപണം. ഞങ്ങൾ ഇങ്ങനെ ഒരു സ്ലിപ് അടിച്ചിട്ടില്ല. കൃത്രിമമായി ഉണ്ടാക്കിയ സ്ലിപ്പ് ആണ്. 2021ലെ ജനവിധി ജനകീയ കോടതി വിജയിപ്പിച്ചു.’’– കെ. ബാബു പറഞ്ഞു.   

ഈ വിധി അംഗീകരിക്കാൻ എൽഡിഎഫും എൽഡിഎഫ് സ്ഥാനാർഥിയും തയാറാകണമെന്നും കെ. ബാബു ആവശ്യപ്പെട്ടു. 

‘‘7 തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ഇതുവരെ കൃത്രിമം കാണിച്ചിട്ടില്ല. ഞാൻ ബിജെപി വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന് മുഖ്യമന്ത്രിവരെ നിയമസഭയിൽ പറഞ്ഞു. അതു തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കുന്നന് തുല്യമാണ് എന്നു അന്നേ പറഞ്ഞിരുന്നു.  വിധി യുഡിഎഫ് പ്രവർത്തകർക്ക് ആവേശം നൽകുന്നതാണ്.’’– കെ. ബാബു കൂട്ടിച്ചേർത്തു.

സാക്ഷികൾ പറഞ്ഞതൊന്നും സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതെല്ലാം വിശ്വാസയോഗ്യമല്ലെന്നാണ് നിരീക്ഷണം. സി.പി.എം അനുഭാവികളാണ് സാക്ഷികളെന്ന ബാബുവിന്റെ വാദവും കോടതി ശരിവെച്ചു.

വിധിയിൽ സന്തോഷമുണ്ടെന്ന് കെ.ബാബു പ്രതികരിച്ചു. വിധി വിചിത്രമാണെന്നും മേൽക്കോടതിയെ സമീപിക്കുമെന്നുമാണ് എം.സ്വരാജിന്റെ പ്രതികരണം. കോടതിയിൽ തെളിവായി കൃത്യമായ രേഖകൾ കൊടുത്തു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടാനിടയുള്ള വിധിയാണെന്നും എം.സ്വരാജ് ആരോപിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News