Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഗസയിലെ ജനങ്ങളോട് കൂട്ടത്തോടെ ഒഴിഞ്ഞ് പോകാൻ ഉത്തരവിട്ട് ഇസ്രയേൽ; പോകാൻ ഇടമില്ലാതെ ഫലസ്തീനികൾ

December 04, 2023

Qatar_Malayalam_News

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ ഖാൻ യൂനിസിൽ നിന്ന് ഫലസ്തീനികളോട് കൂട്ടമായി പലായനം ചെയ്യാൻ ഉത്തരവിട്ട് ഇസ്രായേൽ സൈന്യം. എന്നാൽ അവർക്ക് പോകാൻ സുരക്ഷിതമായ സ്ഥലങ്ങൾ ഇല്ല. ഇസ്രയേലിന്റെ കരയാക്രമണത്തിൽ ഗസ സിറ്റിയുടെ ഭൂരിഭാഗവും അവശിഷ്ടങ്ങൾ നിറഞ്ഞ തരിശുഭൂമിയായി മാറി. 

ഈജിപ്തിന്റെ അതിർത്തിയിലേക്ക് കൂടുതൽ തെക്കോട്ട് മാറാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകൾ നവംബർ 17ന് ഇസ്രയേൽ സൈന്യം വിതരണം ചെയ്തതിന് ശേഷം ഖാൻ യൂനിസിലും പരിസരത്തും വ്യോമാക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായിരുന്നു. 

“ഇസ്രായേൽ നിങ്ങളോട് ഈ പ്രദേശത്തേക്ക് പോകണമെന്ന് പറയും, എന്നിട്ട് അവർ അവിടെ ബോംബെറിയും. ഗസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ല എന്നതാണ് യാഥാർത്ഥ്യം. അവർ വടക്കൻ മേഖലയിലുള്ള ആളുകളെ കൊല്ലുന്നു, അവർ തെക്ക് മേഖലയിലുള്ള ആളുകളെ കൊല്ലുന്നു, എല്ലാവരെയും കൊല്ലുന്നു.  ഗസയിലെ വിധവയും നാല് കുട്ടികളുടെ അമ്മയുമായ ഹലീമ അബ്ദുറഹ്മാൻ പറഞ്ഞു. 

അതേസമയം, വടക്ക് നിന്നുള്ള ഫലസ്തീനികളോട് ഡീർ അൽ-ബാലയിലേക്ക് ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്ന്യം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ ഡീർ അൽ-ബാലയിലും ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി എ.പി (അസോസിയേറ്റഡ് പ്രസ്) റിപ്പോർട്ട് ചെയ്തു. 

മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ചവരെ ഖത്തറിൽ നിന്ന് തിരിച്ച് വിളിച്ചതിന് ശേഷം താൽക്കാലിക വെടിനിർത്തലിന്റെ പ്രതീക്ഷകൾ പ്രതിസന്ധിയിലാണ്. ഗസയിൽ പിടികൂടിയ ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സ്ഥിരമായ വെടിനിർത്തലുണ്ടാകുന്നത് വരെ ഉണ്ടാകില്ലെന്ന് ഹമാസും പറഞ്ഞു. 137 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കയ്യിൽ തന്നെയാണെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇവരിൽ 117 പുരുഷൻമാരും 20 സ്ത്രീകളുമാണുള്ളതെന്നും ഇസ്രായേൽ സർക്കാർ വക്താവ് പറഞ്ഞു. 247 ബന്ദികളിൽ 110 പേരെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്. ഖത്തറും ഈജിപ്തും ഒരു നീണ്ട വെടിനിർത്തലിന് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News