May 09, 2024
May 09, 2024
ദോഹ. ഖത്തറിൽ മുപ്പത്തി മൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിൽ (ഡി.ഇ.സി.സി) നടക്കുന്ന മേള മെയ് 18 വരെ നീണ്ടുനില്‍ക്കും. ‘അറിവ് നാഗരികതകളെ നിര്‍മ്മിക്കുന്നു’ എന്നതാണ് പുസ്തകോല്‍സവത്തിന്റെ പ്രമേയം. ഇത്തവണ ഒമാനാണ് പ്രത്യേക അതിഥി രാജ്യം. ഉദ്ഘാടന ദിവസമായ ഇന്ന് (വ്യാഴം) രാവിലെ 11.45 മുതൽ രാത്രി 10 മണി വരെ പുസ്തകോത്സവ വേദി സന്ദർശിക്കാം. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവേശനം അനുവദിക്കും.
42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്. കേരളത്തില്‍ നിന്നും സജീവ സാന്നിധ്യമായി ഇസ്ലാമിക് പബ്‌ളിഷ് ഹൗസും (ഐ.പി.എച്ച്) മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രത്യേക നിരക്ക് ഇളവോടെ മലയാള പുസ്തകങ്ങൾ ഉൾപ്പെടെ ഇവിടെ നിന്നും സ്വന്തമാക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F