Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു

April 27, 2024

news_malayalam_hajj_registration_deadline_announced

April 27, 2024

ന്യൂസ്‌റൂം ബ്യൂറോ

മക്ക: സൗദി അറേബ്യ ഈ സീസണിലെ ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു. ഇസ്ലാമിക ചാന്ദ്രമാസമായ ദുല്‍ഹജ്ജ് 7, ജൂണ്‍ 13 വരെ രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ജൂണില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്കായി ഫെബ്രുവരിയിലാണ് ഇ-രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഹജ്ജ് പെര്‍മിറ്റുകളുടെ വിതരണം ആരംഭിച്ചു. 4,099 റിയാല്‍ മുതല്‍ 13,265 റിയാല്‍ വരെയുള്ള നാല് പാക്കേജുകളാണ് ഇത്തവണ തീര്‍ത്ഥാടകര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്. പാക്കേജുകള്‍ക്ക് മൂന്ന് ഗഡുക്കളായി പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

അതേസമയം അനധികൃത ഹജ്ജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഓപ്പറേറ്റര്‍മാര്‍, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിവയെക്കുറിച്ച് മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകള്‍ വഴിയുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News