May 07, 2024
May 07, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ റസിഡൻസി പെർമിറ്റ് അനുവദിക്കാനായി കൈക്കൂലി വാങ്ങിയ നാല് പേർക്ക് അഞ്ച് വർഷം തടവും 4000 കുവൈത്തി ദിനാർ പിഴയും. 10 റസിഡൻസി പെർമിറ്റുകൾക്ക് 2,000 കുവൈത്തി ദിനാർ കൈക്കൂലി വാങ്ങിയതിന് ഇൻസ്‌പെക്ടർ, കുവൈത്തി പൗരൻ, പ്രതിനിധി, മധ്യസ്ഥൻ എന്നിവർക്കാണ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചത്.
റസിഡൻസി പെർമിറ്റ് വാങ്ങാനെത്തിയ മൂന്ന് പ്രവാസികളെ കോടതി വെറുതെവിട്ടു. രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പൗരന്റെ ഉടമസ്ഥതയിൽ ഒരു കമ്പനി സ്ഥാപിക്കാൻ തൊഴിലാളികളിൽ ഒരാളുമായി അവർ സമ്മതിച്ചതടക്കമുള്ള കൈക്കൂലി കാര്യങ്ങൾ ഓഡിയോയിലും വീഡിയോയിലും റെക്കോർഡ് ചെയ്തിരുന്നു. പൊതുമേഖലാ ജീവനക്കാരനായ പ്രതിക്കെതിരെ കൈക്കൂലി സ്വീകരിച്ചതിനും മറ്റ് പ്രതികൾക്കെതിരെ റെസിഡൻസി പെർമിറ്റുകൾ അനധികൃതമായി നേടിയെടുക്കാൻ ശ്രമിച്ചതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F