Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട് 

April 17, 2024

news_malayalam_weather_update_in_qatar

April 17, 2024

ന്യൂസ്‌റൂം ബ്യുറോ

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. യു.എ.ഇയിലെ മഴയെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി - ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി - ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി - ഷാർജ സർവീസ്, കൊച്ചി-ദോഹ സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു. വിമാന കമ്പനികളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.

ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇന്നലെ (ചൊവ്വാഴ്ച) പുലർച്ചെ മുതൽ വൈകിട്ട് വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും, ദുബായിൽ ലാൻഡ് ചെയ്യേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

യു.എ.ഇയിൽ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴ ഇപ്പോഴും തുടരുകയാണ്. പല ഭാഗങ്ങളിലും ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായിരുന്നു. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ദുബായ് മെട്രോ, ബസ്, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു. ഇന്നലെ (ചൊവ്വ) പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ദുബായിലെ മെട്രോസ്റ്റേഷനുകളിലും വെള്ളപ്പൊക്കമുണ്ടായി. അൽ നഹ്ദ, ഓൺപാസീവ് മെട്രോ സ്റ്റേഷനുകൾക്കകത്തേക്കാണ് മഴവെള്ളം കുത്തിയൊലിച്ചത്. സ്‌റ്റേഷന് പുറത്തുനിന്നുള്ള വെള്ളം അകത്തേക്ക് കയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി.  

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടാവുകയും റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരിക്കുകയും ചെയ്തു. എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം കനത്ത മഴയെത്തുടർന്ന് താഴ്‌വരയിലെ ജലനിരപ്പ് ഉയർന്നത് മൂലം വെള്ളപ്പൊക്കമുണ്ടായി. അപകടകരമായ മഴയുള്ള കാലാവസ്ഥയിൽ ഇത്തരം പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

അൽ ഐനിലെ അൽ ക്വാ മേഖലയിൽ വൻ മണ്ണിടിച്ചിലുണ്ടായി. ഇതുമൂലം അൽ ഷുഹാദ സ്ട്രീറ്റിൽ ഭീമാകാരമായ ഗർത്തം ഉണ്ടാക്കുകയും റോഡ് തകരുകയും ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News